വനിതാ ഏഷ്യ കപ്പ് സെമിയിലേക്ക് രാജാകീയമായി മുന്നേറി ഇന്ത്യ..
വനിതാ ഏഷ്യ കപ്പ് സെമിയിലേക്ക് രാജാകീയമായി മുന്നേറി ഇന്ത്യ..
എതിരാളികൾ ഇല്ലാതെ ടീം ഇന്ത്യ വനിതാ ഏഷ്യ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് പൂർത്തിയാക്കി.കളിച്ച ആറു കളികളിൽ അഞ്ചും വിജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.13 ന്ന് സെമി ഫൈനൽ മത്സരം.
ഇന്ന് നടന്ന മത്സരത്തിൽ തായ്‌ലൻണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിന് തകർത്തിരുന്നു.ടോസ് നേടി ബൌളിംഗ് തിരെഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ ശെരിവെക്കുന്ന രീതിയിലായിരുന്നു ഇന്ത്യൻ ബൌളിംഗ്.സ്നേഹ രാണയും ദീപ്തിയും രാജേശ്വവരി ഗെയ്ക്വാദും കൂടി തായ്‌ലൻഡിനേ എറിഞ്ഞിട്ടത് t2oi ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടലിലേക്കാണ്.
38 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് വെറും ചടങ്ങ് തീർക്കൽ മാത്രമായിരുന്നു. വെറും ആറു ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു.ഈ തോൽവിയോട് കൂടി തായ്‌ലൻഡിന്റെ സെമി പ്രതീക്ഷകൾ പരുങ്ങലിലായി.
നാളെ നടക്കുന്ന ബംഗ്ലാദേശ് യൂ. എ. ഈ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചാൽ തായ്‌ലൻഡിന്റെ സെമി പ്രതീക്ഷകൾ അവസാനിക്കും.ഒക്ടോബർ 13 ന്ന് രാവിലെ 8:30 ക്കാണ് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം. തായ്‌ലൻണ്ടോ ബംഗ്ലാദേശോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group